സീതാംഗോളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്; സ്ത്രീയുടെ കാലെല്ല് തകര്‍ന്നു

ഇരുവരെയും മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ബദിയടുക്ക: കുമ്പള-ബദിയടുക്ക സംസ്ഥാന പാതയിലെ സീതാംഗോളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. മംഗളൂരു പി.എ എഞ്ചിനീയറിംഗ് കോളേജിന് സമീപം ഗൗരി ശങ്കര്‍ നിലയത്തിലെ തിരുമലേശ്വരഭട്ട്(83), ഭാര്യ സുശീല എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്ത്രീയുടെ കാലെല്ല് പൊട്ടി. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. തിരുമലേശ്വരഭട്ടും സുശീലയും സഞ്ചരിച്ച കാര്‍ നീര്‍ച്ചാലില്‍ നിന്ന് കുമ്പള ഭാഗത്തേക്ക് പോകുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇരുവരും സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. ഈ കാറിന്റെ ഡ്രൈവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it