കൂലിതൊഴിലാളിയായ യുവാവിനെ കാണാതായതായി പരാതി
കുംബഡാജെ പൊടിപ്പള്ളം പൈസാരിയിലെ കൊറഗന്റെ മകന്‍ നാഗേഷിനെയാണ് കാണാതായത്

ബദിയടുക്ക: കൂലിതൊഴിലാളിയായ യുവാവിനെ കാണാതായതായി പരാതി. കുംബഡാജെ പൊടിപ്പള്ളം പൈസാരിയിലെ കൊറഗന്റെ മകന്‍ നാഗേഷി(33)നെയാണ് കാണാതായത്. ഈ മാസം നാലിന് വൈകുന്നേരം 6.30മണിയോടെ കാസര്‍കോടേക്കാണെന്ന് പറഞ്ഞ് ബസ് കയറി പോയ യുവാവ് പിന്നീട് തിരികെ എത്തിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്.
ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് സഹോദരന്‍ രാജേഷ് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story