സീതാംഗോളിയില്‍ യുവാവിനെ കാര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതായി പരാതി; 3 പേര്‍ക്കെതിരെ കേസ്

ഗോളിയടുക്കയിലെ മുഹമ്മദ് അല്‍ത്താഫിനെയാണ് മര്‍ദിച്ചത്

ബദിയടുക്ക: സീതാംഗോളിയില്‍ യുവാവിനെ കാര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതായി പരാതി. ഗോളിയടുക്കയിലെ മുഹമ്മദ് അല്‍ത്താഫിനെ(30)യാണ് മര്‍ദിച്ചത്. അല്‍ത്താഫിന്റെ പരാതിയില്‍ തംസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

അല്‍ത്താഫ് സീതാംഗോളി ഭാഗത്തേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെ സീതാംഗോളി പെട്രോള്‍ പമ്പിന് സമീപം മറ്റൊരു കാറിലെത്തിയ മൂന്നംഗസംഘം തടയുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അല്‍ത്താഫിനെ സംഘം കാറില്‍ നിന്ന് വലിച്ചിറക്കി കൈ കൊണ്ട് അടിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ഇടപാടാണ് അക്രമത്തിന് കാരണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Related Articles
Next Story
Share it