ചെര്‍ളടുക്കയില്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളുടെ പരാതി

മാന്യ റോഡിലെ പി.എ മഹമൂദിന്റെ മകള്‍ ഫാത്തിമത്ത് ഷിഫാനയെ ആണ് കാണാതായത്

ബദിയടുക്ക: ചെര്‍ളടുക്കയില്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളുടെ പരാതി. ചെര്‍ളടുക്ക മാന്യ റോഡിലെ ബദരിയ മന്‍സിലില്‍ പി.എ മഹമൂദിന്റെ മകള്‍ ഫാത്തിമത്ത് ഷിഫാനയെ(26) ആണ് കാണാതായത്. ജൂണ്‍ 17ന് രാവിലെ 8.45ന് ഫാത്തിമത്ത് ഷിഫാന വീട്ടില്‍ നിന്നിറങ്ങിയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് തിരിച്ചുവന്നില്ല.

ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വീട്ടുകാര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it