തേങ്ങ പറിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി
ബദിയടുക്ക ബാഞ്ചത്തടുക്കയിലെ വി.വി പ്രകാശനെയാണ് കാണാതായത്

ബദിയടുക്ക: തേങ്ങ പറിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. ബദിയടുക്ക ബാഞ്ചത്തടുക്കയിലെ വി.വി പ്രകാശനെ(41)യാണ് കാണാതായത്. ഇക്കഴിഞ്ഞ 18ന് വ്യാഴാഴ്ച ഉച്ചക്ക് 12.30ന് അയല്‍വാസിയായ ബെന്നിയുടെ വീട്ടുപറമ്പിലേക്ക് തേങ്ങ പറിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് പ്രകാശന്‍ വീട്ടില്‍ നിന്നിറങ്ങിയത്.
പിന്നീട് തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്ന് ഭാര്യ ഉര്‍വശി നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. പ്രകാശന്‍ മുമ്പ് കവുങ്ങിന് മരുന്നടിക്കുന്ന ജോലിക്ക് പോയിരുന്നു. കുറച്ചുനാളായി ജോലിക്കൊന്നും പോകാറില്ല.
തേങ്ങ പറിക്കാന്‍ തന്റെ വീട്ടുപറമ്പിലേക്ക് പ്രകാശന്‍ വന്നിട്ടില്ലെന്നാണ് ബെന്നി പറയുന്നത്. മൊബൈല്‍ ഫോണും സ്വിമ്മും പ്രകാശന്‍ ബദിയടുക്കയിലെ ഒരു കടയില്‍ റിപ്പയറിങ്ങിനായി ഏല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രകാശന്‍ എവിടെയുണ്ടെന്നതിന് പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.