മൂന്നാം വിവാഹത്തിന് പത്രപ്പരസ്യം നല്‍കിയ ബദിയടുക്ക സ്വദേശിനിയെ പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 34കാരിയുടെ പരാതിയില്‍ തൃശൂര്‍ കയ്പമംഗലത്തെ പ്രശാന്ത് എന്ന ഷോബിക്കെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്.

കാസര്‍കോട്: മൂന്നാം വിവാഹത്തിന് പത്രപ്പരസ്യം നല്‍കിയ ബദിയടുക്ക സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 34കാരിയുടെ പരാതിയില്‍ തൃശൂര്‍ കയ്പമംഗലത്തെ പ്രശാന്ത് എന്ന ഷോബിക്കെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്.

ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് യുവതി രണ്ടാം വിവാഹം ചെയ്തെങ്കിലും ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിന് ശേഷം യുവതി മൂന്നാം വിവാഹത്തിന് പത്രപ്പരസ്യം നല്‍കി. ഇതുകണ്ട പ്രശാന്ത് യുവതിയെ സമീപിക്കുകയും വിവാഹത്തിനുള്ള താല്‍പ്പര്യം അറിയിക്കുകയും ചെയ്തു.

2023 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ വിവിധ ദിവസങ്ങളിലായി പ്രശാന്ത് യുവതിയെ കാസര്‍കോട്, മൂന്നാര്‍, എറണാകുളം എന്നിവിടങ്ങളിലെ ലോഡ് ജുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് പ്രശാന്ത് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Related Articles
Next Story
Share it