ബദിയടുക്കയിലെ അക്ഷയ ഫാന്‍സി ഉടമ അന്തരിച്ചു
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുത്തൂരിലെ ആസ്പത്രിയില്‍ ചികിത്സയ്ക്കായി പോയതാണ്

ബദിയടുക്ക: ബദിയടുക്ക ടൗണിലെ അക്ഷയ ഫാന്‍സി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയടുക്ക യൂണിറ്റ് കമ്മിറ്റി അംഗവുമായ ബദിയടുക്കയിലെ ശ്രീനിവാസ റാവു(65)അന്തരിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുത്തൂരിലെ ആസ്പത്രിയില്‍ ചികിത്സയ്ക്കായി പോയതാണ്.
അവിടെ ചികിത്സിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസ റാവു രാത്രിയോടെ നില ഗുരുതരമായി മരണത്തിന് കീഴടങ്ങി. ഭാര്യ: പുഷ്പ രാജീവി. മക്കള്‍: റോഷന്‍ കിരണ്‍, രചന.
മരുമക്കള്‍: അഞ്ജു, ഡോ. യശസ്(സൈപ്പങ്കള).
Next Story