ഉറങ്ങാന്‍ കിടന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ റബ്ബര്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
മാര്‍പ്പനടുക്കയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മനോഹരനാണ് മരിച്ചത്

ബദിയടുക്ക: ഉറങ്ങാന്‍ കിടന്ന യുവാവിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ മാര്‍പ്പനടുക്ക ബദ്രമൂട് മഹാബലത്തൊട്ടിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മനോഹരന്‍(25) ആണ് മരിച്ചത്. മാര്‍പ്പനടുക്ക ടൗണില്‍ ഓട്ടോ ഡ്രൈവറായ മനോഹരന്‍ ഞായറാഴ്ച ഓട്ടം അവസാനിപ്പിച്ച് വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.
രാവിലെ മനോഹരനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തിലെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. അഞ്ജലിയാണ് മനോഹരന്റെ ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: കിരണ്‍ കുമാര്‍, പ്രവീണ്‍ കുമാര്‍, ചിത്ര.