റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പെര്‍ള ശിവഗിരിയിലെ പ്രവീണ്‍ ആണ് മരിച്ചത്

പെര്‍ള: റോഡിന് കുറുകെ ചാടി വീണ നായയെ രക്ഷിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. പെര്‍ള ശിവഗിരിയിലെ പ്രവീണ്‍(29) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ഒമ്പത് മണിയോടെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന് സമീപമാണ് അപകടം. ഉക്കിനടുക്കയ്ക്ക് സമീപം ബണ്‍പ്പത്തടുക്കയിലേക്ക് ഓട്ടംപോയി മടങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടന്‍ തന്നെ നാട്ടുകാര്‍ കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേ മരണം സംഭവിച്ചു. ശിവഗിരിയിലെ ദേവണ്ണ നായക്കിന്റെയും സരസ്വതിയുടേയും മകനാണ്. അവിവാഹിതനാണ്.

Related Articles
Next Story
Share it