ഓട്ടോ ഡ്രൈവറുടെ മരണം; അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചത് 16കാരന്‍
പെര്‍ല ഷേണി മണിയമ്പാറയിലെ നാരായണ മൂല്യയാണ് മരിച്ചത്

ബദിയഡുക്ക: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ട സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെര്‍ല ഷേണി മണിയമ്പാറയിലെ നാരായണ മൂല്യ(67) മരണപ്പെട്ട സംഭവത്തിലാണ് കേസ്. ബുധനാഴ്ച രാത്രി പെര്‍ലയില്‍ നിന്നും ഷേണി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ പിറകില്‍ കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നാരായണ മൂല്യ മരണപ്പെടുകയാണുണ്ടായത്. 16കാരനാണ് അപകടം വരുത്തിയ കാര്‍ ഓടിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story