3.78 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ബദിയടുക്ക കങ്കണ്ണാറിലെ വിനയ കുമാര്‍ ആണ് മദ്യ വില്‍പനയ്ക്കിടെ അറസ്റ്റിലായത്

ബദിയടുക്ക: 3.78 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ബദിയടുക്ക കങ്കണ്ണാറിലെ വിനയ കുമാര്‍(44) ആണ് മദ്യ വില്‍പനയ്ക്കിടെ അറസ്റ്റിലായത്. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു പി.ആര്‍ ഉം സംഘവും കാടമനയില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണ്ണാടക മദ്യവുമായി വിനയ കുമാര്‍ പിടിയിലായത്.

നേരത്തെ സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിനയന്‍ പിന്നീട് ഓട്ടോ വാങ്ങി കര്‍ണ്ണാടകയില്‍ നിന്നും മദ്യം കടത്തിക്കൊണ്ടുവന്ന് കാടമന, കുണ്ടാല്‍മൂല, ചൊട്ടത്തടുക്ക, പള്ളത്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് മദ്യം എത്തിക്കുകയും ഇടനിലക്കാരെ ഉപയോഗിച്ച് വില്‍പ്പന നടത്തിവരികയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പല തവണ എക് സൈസിന്റെ പിടിയിലായെങ്കിലും തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് മദ്യവുമായി ഇയാള്‍ പിടിയിലാകുന്നത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ബിജോയ് ഇകെ, സിഇഒ മാരായ ശാലിനി, ലിജിന്‍ ആര്‍, ടിപ് സണ്‍ ടി ജെ, ഡ്രൈവര്‍ സാഗര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it