സ്‌കൂള്‍ വിട്ട ശേഷം കടയിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാപാരിക്കെതിരെ കേസ്

ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം

ബദിയടുക്ക : സ്‌കൂള്‍ വിട്ട ശേഷം കടയിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ വ്യാപാരിക്കെതിരെ ബദിയടുക്ക പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരി തിങ്കളാഴ്ച സ്‌കൂള്‍ വിട്ടശേഷം കുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയിരുന്നു. സാധനങ്ങള്‍ വാങ്ങിയ ശേഷം തിരിച്ചുപോകാനൊരുങ്ങിയ പെണ്‍കുട്ടിയെ വ്യാപാരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Related Articles
Next Story
Share it