യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടാനച്ഛനെതിരെ കേസ്
കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്

ബദിയടുക്ക: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരെ കേസ്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. യുവതി നെല്ലിക്കട്ടക്കടുത്തുള്ള ഒരു ക്വാര്‍ട്ടേഴ്സിലാണ് താമസം. കഴിഞ്ഞ ദിവസം രണ്ടാനച്ഛന്‍ ക്വാര്‍ട്ടേഴ്സില്‍ കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതോടെ പ്രതി മുഖത്ത് കല്ലുകൊണ്ട് കുത്തുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. യുവതി ബഹളം വെച്ചതോടെ പ്രതി ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് യുവതി ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയാണുണ്ടായത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Next Story