അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 9 വയസുകാരന്‍ മരിച്ചു
നെല്ലിക്കട്ട ചാമ്പട്ട വളപ്പിലെ ഗണേശന്റെയും പ്രിയയുടെയും മകന്‍ അഭിനവാണ് മരിച്ചത്

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന്‍ മരിച്ചു. നെല്ലിക്കട്ടക്ക് സമീപം ചാമ്പട്ട വളപ്പിലെ ഗണേശന്റെയും പ്രിയയുടെയും മകന്‍ അഭിനവാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം മംഗളൂരു, തലശ്ശേരി തുടങ്ങി വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയിരുന്നു.
അഭിനവിന്റെ ചികിത്സക്കായി നാട്ടുകാരും കുടുംബാംഗങ്ങളും ലക്ഷങ്ങള്‍ സമാഹരിച്ച് ചികിത്സിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് സ്വകാര്യാസ്പത്രിയിലായിരുന്നു മരണം. ഏക സഹോദരി: അനു.
Next Story