ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

പെരഡാല ക്ഷേത്രത്തിന് സമീപത്തെ ജഗദീശ സാലിയന്‍ ആണ് മരിച്ചത്

ബദിയടുക്ക: യുവാവ് ഹൃദയാഘതം മൂലം മരിച്ചു. പെരഡാല ക്ഷേത്രത്തിന് സമീപത്തെ ജഗദീശ സാലിയന്‍(42) ആണ് മരിച്ചത്. പെരഡാല ഉദനേശ്വര ക്ഷേത്ര മുന്‍ ഭരണ സമിതി അംഗമായിരുന്നു. നിലവില്‍ ക്ഷേത്ര പുനര്‍ നിര്‍മ്മാണ കമ്മിറ്റി വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു വരുന്നു.

മാസങ്ങളോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഹൃദയാഘതം മൂലം മരണം സംഭവിച്ചു. അവിവാഹിതനാണ്. പരേതനായ കൃഷ്ണന്റെയും സുന്ദരിയുടെയും മകനാണ്. സഹോദരങ്ങള്‍: യോഗീഷ് സാലിയാന്‍, രവികുമാര്‍, ചന്ദ്രകല.

Related Articles
Next Story
Share it