ബീജന്തടുക്കയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 5 വയസ്സുകാരന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്
കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും ബദിയടുക്കയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

ബദിയടുക്ക: ബീജന്തടുക്കയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 5 വയസ്സുകാരന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു. സതീശ്(41), അബ്ദുള്‍ റഷീദ്(55), അബൂബക്കര്‍(50), മിഷാല്‍(5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും ബദിയടുക്കയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.
Next Story