ശ്വാസതടസത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു

കുമ്പള ആരിക്കാടി ചൂരിത്തടുക്ക സ്വദേശിനി ജ്യോതിയാണ് മരിച്ചത്.

ബദിയടുക്ക: ശ്വാസതടസത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കുമ്പള ആരിക്കാടി ചൂരിത്തടുക്ക സ്വദേശിനിയും കന്നിപ്പാടി മാടത്തടുക്ക വാടക ക്വാര്‍ട്ടേഴ് സില്‍ താമസക്കാരിയുമായ ജ്യോതി(27)യാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ശ്വാസതടസത്തെ തുടര്‍ന്ന് ജ്യോതിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. ചൂരിത്തടുക്കയിലെ നാരായണയുടെയും രുഗ്മിണിയുടെയും മകളാണ്.

ഭര്‍ത്താവ്: ധീരജ്. സഹോദരങ്ങള്‍: ജ്യോതിഷ്, ബിന്ദു, ജീവന്‍. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles
Next Story
Share it