ബദിയടുക്കയില്‍ 2.245ഗ്രാം മെത്താഫിറ്റമിനുമായി 2 പേര്‍ എക്‌സൈസ് പിടിയില്‍
കുംബഡാജെ ചക്കുടലുവിലെ മുഹമ്മദ് സാദിഖ്, നെക്രാജെ ചെന്നടുക്കയിലെ നൗഷാദ്.എ.കെ എന്നിവരാണ് അറസ്റ്റിലായത്

ബദിയടുക്ക: 2.245ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. കുംബഡാജെ ചക്കുടലുവിലെ മുഹമ്മദ് സാദിഖ് (38), നെക്രാജെ ചെന്നടുക്കയിലെ നൗഷാദ്.എ.കെ(39)എന്നിവരാണ് അറസ്റ്റിലായത്. കോംബിംഗ് ഓപ്പറേഷന്റെ ഭാഗമായി ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ജിഷ്ണുവും സംഘവും കുംബഡാജെ ഉബ്രംഗള ചക്കുടലില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള കുഞ്ഞി, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) ബിജോയ് ഇകെ, പ്രിവന്റീവ് ഓഫീസര്‍ സാബു കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിജു ജി എസ്, സദാനന്ദന്‍.പി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശംഷ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
Next Story