കന്യപ്പാടിയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്

കന്യപ്പാടി: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബഞ്ചത്തടുക്കയിലെ അഭിഷേക് (24), ബന്ധുവായ മൊഗ്രാലിലെ രാഹുല്‍ (23)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ കുമ്പള- ബദിയടുക്ക കെ.എസ്.ടി.പി റോഡിലെ കന്യപ്പാടി ആശ്രമത്തിന് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്.

ബദിയടുക്കയില്‍ നിന്നും വരികയായിരുന്ന പിക്കപ്പ് വാനിലേക്ക് നീര്‍ച്ചാല്‍ ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീണ ഇരുവരേയും നാട്ടുകാരുടെ സഹായത്തോടെ ചെര്‍ക്കള കെ.കെ.പുറത്തുള്ള സി.എം.മള്‍ട്ടി സ്പേഷ്യാലിറ്റി ആസ് പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആസ് പത്രി വൃത്തങ്ങള്‍ പറഞ്ഞു. ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Related Articles
Next Story
Share it