കാസര്‍കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളം അംഗീകരിക്കുക എന്നാവശ്യപ്പെട്ട് ജില്ലാ ഓട്ടോ റിക്ഷ മസ്ദൂര്‍ സംഘ് (ബി.എം.എസ്)കാസര്‍കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ബി.എം.എസ്. ജില്ലാ കമ്മിറ്റി അംഗം എ. കേശവ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഓട്ടോ റിക്ഷ മസ്ദൂര്‍ സംഘ് ജില്ലാ പ്രസിഡണ്ട് എസ്.കെ. ഉമേഷ് അധ്യക്ഷത വഹിച്ചു.
പി. ദിനേശ്, റിജേഷ്, ഉപേന്ദ്ര കോട്ടക്കനി, ശിവ പ്രസാദ്, ബാബു മോന്, തുടങ്ങിയര്‍ നേതൃത്വം നല്കി. കുഞ്ഞികൃഷ്ണന് സ്വാഗതം പറഞ്ഞു.