മഞ്ചേശ്വരം: കുഞ്ചത്തൂര്‍ അടക്കാപദവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മംഗളൂരുവിലെ നവാസിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അവിടത്തെ തൊഴിലാളികളായ ബീഹാറിലെ ധനഞ്ജയന്(30), തലപ്പാടിയിലെ വിട്ടല(32) എന്നിവര്‍ക്കും മറ്റൊരു തൊഴിലാളിക്കുമാണ് പരിക്കേറ്റത്. മൂവരെയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ധനഞ്ജയന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 9 മണിയോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലെ വിലപിടിപ്പുള്ള ഉപകരണങ്ങളടക്കം കത്തിനശിച്ചു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്.