മനം കവരാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഗോവന്‍ ക്ലാസിക് 350 ; വിലപ്രഖ്യാപനം ശനിയാഴ്ച
നാല് വ്യത്യസ്ത ക്ലാസിക് നിറങ്ങളില്‍
റോയല്‍ എന്‍ഫീല്‍ഡിന്റെ അഭിമാന മോഡലായ ഗോവന്‍ ക്ലാസിക് 350 ന്റെ പുതിയ ലുക്ക് പുറത്ത് വിട്ടു. റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ കാത്തിരുന്ന പുതിയ മോഡലിന്റെ വില പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവും. . രണ്ട് വ്യത്യസ്ത ലുക്കുകകളിലാണ് ക്ലാസിക് 350 ആരാധകര്‍ക്കു മുന്നിലെത്തുന്നത്. 349 സി.സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്ജിന് എന്നിവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍. വേഗം കൂട്ടുന്നതിനായി ഭാരം കുറച്ച് ബോബര്‍ രീതിയിലാണ് ഗോവന്‍ ക്ലാസിക് 350.
എല്‍.ഇ.ഡി ഹെഡ്ലൈറ്റ്, ടിയര്‍ ഡ്രോപ്പ് ആകൃതിയില്‍ ടാങ്ക്, ഫൈന്‍ഡറുകള്‍, സിംഗിള്‍ റൈഡര്‍ സീറ്റ്, ഫോര്‍വേര്‍ഡ് സെറ്റ് ഫൂട്ട് പെഗ്സ്, എയ്പ് ഹാങ്ങര്‍ സ്റ്റൈല്‍ ഹാന്‍ഡില്‍ബാര്‍ എന്നിവയും മാറ്റേകും. പുതിയ ഡിസൈന്‍ ആണ് ഏറെ ആകര്‍ഷണം. പുതിയ കളര്‍ പാറ്റേണും ഗ്രാഫിക് തീമും ഗോവന്‍ ക്ലാസിക്കിനെ വ്യത്യസ്തമാക്കും. നാല് നിറങ്ങളിലാണ് പുതിയ മോഡല്‍ വിപണിയിലെത്തുന്നത്. റേവ് റെഡ്, ട്രിപ്പ് ടീല്‍, പര്‍പ്പിള്‍ ഹേസ്. സ്വര്‍ണ വെള്ളി നിറങ്ങളില്‍ ഫിനിഷിംഗ് ഉള്ള ഷോക്ക് ബ്ലാക്ക് എന്നീ നിറങ്ങള്‍ ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതുതായി പരീക്ഷിച്ചിരിക്കുന്നത്. 2 ലക്ഷത്തിന് മുകളില്‍ വില ഉണ്ടാകാം എന്നാണ് കണക്ക് കൂട്ടല്‍.