രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍..!! 2000 രൂപ നല്‍കി ബുക്ക് ചെയ്യാം!!

പി.എം.വി ഈസ്-ഇ യുടെ വില നാല് ലക്ഷം..

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ ഏതാണെന്ന് ചോദിച്ചാല്‍ ഇനി ഉത്തരം ഒന്നേയുള്ളൂ. മുബൈയിലെ സ്റ്റാര്‍ട്ട് അപ് നിര്‍മിച്ച പിഎംവി ഈസ് - ഇ (PMV EaS-E) എന്ന ഇലക്ട്രിക്ക് കാര്‍. നാല് ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലായിരിക്കും കാറിന്റെ വിലയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. രണ്ട് സീറ്റുള്ള കാറിന്റെ നീളം 2915 മീറ്റര്‍ മാത്രമാണ്. മാത്രമല്ല 2000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാം എന്നതാണ് മറ്റൊരു ആകര്‍ഷണം. ഒരൊറ്റ ചാര്‍ജില്‍ 160 കിലോ മീറ്റര്‍ വരെ ഡ്രൈവ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതുവര്‍ഷത്തില്‍ വാഹനം വിപണയിലെത്തുമെന്നാണ് സൂചന.

സവിശേഷതകള്‍

കോംപാക്ട് സൈസിലുള്ള ഇലക്ട്രിക്ക് കാറിന്റെ പ്രധാന സവിശേഷത എവിടെയും എളുപ്പം പാര്‍ക്ക് ചെയ്യാം എന്നതാണ്. ട്രാഫിക്കില്‍ ഈസ് -ഇ മോഡ് (EaS-E ) ഡ്രൈവിംഗ് ആണ് മറ്റൊരു സവിശേഷത. ഡ്രൈവിംഗ് സെന്‍സ് ഓട്ടോമാറ്റിക് ലോക്കുള്ള കാറിന് ക്ലച്ച് ഗിയര്‍ ബോക്‌സ് ഇല്ല. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും സ്വച്ച് കണ്‍ട്രോള്‍ സ്റ്റിയറിംഗും കാറിനുള്ളിലുണ്ട്. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറില്‍ മുന്നില്‍ ഒരാള്‍ക്കും പിറകില്‍ മറ്റൊരാള്‍ക്കും ഇരിക്കാം. രണ്ട് ഡോറുകളുള്ള കാറിന് കുറഞ്ഞ വൈദ്യുതി പവറില്‍ കൂടുതല്‍ കാര്യക്ഷമമായി ഡ്രൈവ് ചെയ്യാം എന്നാണ് കമ്പനിയുടെ വാഗ്ദാനം. മുന്നിലും പിന്നിലും എല്‍.ഇ.ഡി ലൈറ്റ്. സുരക്ഷിതമായ ഓട്ടത്തിനും ഗ്രിപ്പ് കിട്ടാനും അലോയ് വീലുകളാണ് ഉള്ളത്. റിമോട്ട് കണ്‍ട്രോള്‍ പാര്‍ക്കിംഗ് അസിസ്റ്റ്, എ.സി, ലൈറ്റ്, വിന്‍ഡോ, ഹോണ്‍ എന്നിവ റിമോട്ടില്‍ പ്രവര്‍ത്തിക്കും. നാല് മണിക്കൂറാണ് ചാര്‍ജിംഗ് സമയം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it