കാസര്‍കോട്: കേരള സര്‍ക്കര്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനും ഷോര്‍ട്ട് മൂവി ആര്‍ട്ടിസ്റ്റ് സംഘടനായ അസ്മയും സംയുക്തമായി നല്കുന്ന രത്ന പുരസ്കാരത്തിന് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടോ സ്കൂള്‍ ഓഫ് ഡിസൈന്‍ സ്ഥാപന ഉടമ നിസാമുദ്ദീന്‍. കെ അര്‍ഹനായി.
കാസര്‍കോട് ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ ഗ്രാഫിക് ഡിസൈന്‍ രംഗത്ത് തൊഴിലധിഷ്ഠിത കോഴ്സിലൂടെ നിരവധി ആളുകള്‍ക്ക് പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കിയത് പരിഗണിച്ചാണ് പുരസ്കാരം.
ജുലായ് 8ന് കണ്ണൂരിലെ ദി ചേമ്പര്‍ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പുരസ്കാരം സമ്മാനിക്കും.