മീഡിയ വര്‍ക്ക് ഷോപ്പ് നവ്യാനുഭവമായി
അഭിനവ ലോകത്ത് ജീവിതത്തിന്റെ ഭാഗമെന്നോണം അനിവാര്യമായിരിക്കുന്ന വാര്‍ത്താ മാധ്യമങ്ങളുടെ ഉപയോഗവും നൈതികതയും വിളിച്ചറിയിക്കുന്ന തരത്തിലായി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ മീഡിയ വിഭാഗം കഴിഞ്ഞ ദിവസം കാസര്‍കോട് കാപിറ്റോള്‍ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീഡിയ വര്‍ക്ക് ഷോപ്പ്. വാര്‍ത്താ മാധ്യമങ്ങളുടെ കടന്നുകയറ്റവും ഉപയോഗവും വര്‍ധിച്ച ഇക്കാലത്ത് മാധ്യമ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നവര്‍ക്ക് വര്‍ക്ക് ഷോപ്പ് നവ്യാനുഭവമായി. വാര്‍ത്തകളുടെയും വര്‍ത്തമാനങ്ങളുടെയും വ്യതിരിക്തതയും ധാര്‍മ്മിതയും ദുരുപയോഗവും സാധ്യതയും ക്യാമ്പില്‍ നേതൃത്വം വഹിച്ച പ്രമുഖ സാഹിത്യ-സംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും വിശദീകരിച്ചു.കുത്തക മുതലാളിമാരുടെ […]

അഭിനവ ലോകത്ത് ജീവിതത്തിന്റെ ഭാഗമെന്നോണം അനിവാര്യമായിരിക്കുന്ന വാര്‍ത്താ മാധ്യമങ്ങളുടെ ഉപയോഗവും നൈതികതയും വിളിച്ചറിയിക്കുന്ന തരത്തിലായി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ മീഡിയ വിഭാഗം കഴിഞ്ഞ ദിവസം കാസര്‍കോട് കാപിറ്റോള്‍ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീഡിയ വര്‍ക്ക് ഷോപ്പ്. വാര്‍ത്താ മാധ്യമങ്ങളുടെ കടന്നുകയറ്റവും ഉപയോഗവും വര്‍ധിച്ച ഇക്കാലത്ത് മാധ്യമ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നവര്‍ക്ക് വര്‍ക്ക് ഷോപ്പ് നവ്യാനുഭവമായി. വാര്‍ത്തകളുടെയും വര്‍ത്തമാനങ്ങളുടെയും വ്യതിരിക്തതയും ധാര്‍മ്മിതയും ദുരുപയോഗവും സാധ്യതയും ക്യാമ്പില്‍ നേതൃത്വം വഹിച്ച പ്രമുഖ സാഹിത്യ-സംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും വിശദീകരിച്ചു.
കുത്തക മുതലാളിമാരുടെ കടന്ന് കയറ്റത്തിനിടയിലും മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന വലിയ ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന തരത്തിലായിരുന്നു വിശിഷ്ടാതിഥികളുടെ പ്രഭാഷണങ്ങള്‍. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഒരു ശക്തി കാണാമറയത്തുണ്ടെന്ന സത്യം വിളിച്ച് പറയുമ്പോഴും ജനാധിപത്യ സംരക്ഷണത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും അവര്‍ പറഞ്ഞു.
ആധുനിക ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നതും ചലിപ്പിക്കുന്നതും ദിശ തിരിച്ച് വിടുന്നതും മാധ്യമങ്ങളായിരിക്കുന്നു. നുണകള്‍ പലവട്ടം വിളിച്ച് പറഞ്ഞാല്‍ സത്യമാകുമെന്നുള്ള ഗീബല്‍സിയന്‍ സിദ്ധാന്തം നവ മാധ്യമങ്ങളില്‍ വര്‍ധിച്ച് വരുമ്പോള്‍ വാര്‍ത്തയുടെ സാധൂകരണത്തിന് പത്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നും പ്രാസംഗികര്‍ പറഞ്ഞു.
കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ട് പത്ഭനാഭന്‍ ബ്ലാത്തൂര്‍ നവകാല മാധ്യമങ്ങളുടെ ജയാപജയങ്ങളെ കുറിച്ച് കൃത്യമായ നിരീക്ഷണം നടത്തിയാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെ ചൊല്‍പ്പടിക്ക് നിന്ന് കൊടുക്കുന്ന നിര്‍ഭാഗ്യകരമായ കാഴ്ചകളെയും അദ്ദേഹം എടുത്ത് കാട്ടി. എഴുത്ത് രംഗത്ത് പുത്തനറിവും ശൈലിയും രീതിയും പരിശീലനവും ഡോ. വിനോദ് കുമാര്‍ പെരുമ്പള സരസമായി അവതരിപ്പിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്റെ വാക്കുകള്‍ രാജ്യത്തെ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന വലിയ ദൗത്യങ്ങളെയും സംഭാവനകളെയും കുറിച്ചറിയാന്‍ സഹായകരമായി.
പത്രപ്രവര്‍ത്തനരംഗത്തുള്ള സംശയ നിവാരണത്തോടൊപ്പം അപരിചിതര്‍ക്കും നവാഗതര്‍ക്കും ഏറെ പ്രാതീക്ഷയും ഊര്‍ജ്ജവും ആവേശവും പരിശീലനവും പകരുന്നതായിരുന്നു മധ്യമ സംവാദം. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി എന്നിവര്‍ സദസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി നല്‍കി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ മീഡിയാ ഡയറക്ടര്‍ സി.എല്‍ ഹമീദ് കീനോട്ട് അവതരിപ്പിച്ചു.
ബഷീര്‍ പുളിക്കൂര്‍ കോഡിനേറ്ററായി.
ജില്ലയില്‍ മീഡിയ രംഗത്ത് കരുത്തരായ ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമാവുന്ന തരത്തിലാണ് ക്യാമ്പ് സമാപിച്ചത്. ഏറെ യോഗ്യതയുള്ളവര്‍ തന്നെ പങ്കെടുത്തവരിലുണ്ടായത് ശുഭപ്രതീക്ഷയാണ്. തുടര്‍ ക്യാമ്പും ചുവടുവെയ്പുകളും സേവന സന്നദ്ധരും വായ മൂടികെട്ടാത്തവരുമായ പത്രപ്രവത്തകരുടെ പുന:സൃഷ്ടിപ്പിന് വഴിവെക്കും.
അബൂബക്കര്‍ സഅദി നെക്രാജെ