മൃതിയെ കണ്ണാല്‍ക്കണ്ടോന്‍!
ചൂടുള്ള ഇഡ്ഡലിക്കു മുന്നില്‍ ഏതാനും ഗുളികകളും കാപ്‌സൂളുകളും-ഹൈഡ്രിയ, ബി. കോംപ്ലക്‌സ് ഫോര്‍ട്ടേ, സെലിന്‍, റെലിസിന്‍, സിപ്ലോക്‌സ് , ഡോളോഡ650-പച്ച, മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളില്‍. പ്രാതലിന് ശേഷം കഴിക്കാന്‍. കോളേജില്‍ പോകാന്‍ ഡ്രസ് ചെയ്ത് ഡൈനിംഗ് ടേബിളില്‍ വന്നിരുന്ന മകന്‍ ചിരിച്ചു. 'അച്ഛന് കളര്‍ഫുള്‍ ബ്രേക്ഫാസ്റ്റാണല്ലോ.' 'അച്ഛന്റെ ജീവിതം തന്നെ കളര്‍ഫുള്ളല്ലേ, മകളുടെ കമന്റ്, 'സ്റ്റാര്‍ ഹോട്ടലുകളിലെ പ്രസ്മീറ്റ്, മന്ത്രിമാര്‍, പൊലീസുകാര്‍, കള്ളന്മാര്‍...സിനിമക്കാര്‍... 1996 ഒക്‌ടോബര്‍ 4. രാവിലെ മദ്രാസിലെ വസതിയില്‍ ഉണ്ടായ നര്‍മ്മ സല്ലാപം-അച്ഛനും മക്കളും […]
ചൂടുള്ള ഇഡ്ഡലിക്കു മുന്നില്‍ ഏതാനും ഗുളികകളും കാപ്‌സൂളുകളും-ഹൈഡ്രിയ, ബി. കോംപ്ലക്‌സ് ഫോര്‍ട്ടേ, സെലിന്‍, റെലിസിന്‍, സിപ്ലോക്‌സ് , ഡോളോഡ650-പച്ച, മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളില്‍. പ്രാതലിന് ശേഷം കഴിക്കാന്‍. കോളേജില്‍ പോകാന്‍ ഡ്രസ് ചെയ്ത് ഡൈനിംഗ് ടേബിളില്‍ വന്നിരുന്ന മകന്‍ ചിരിച്ചു. 'അച്ഛന് കളര്‍ഫുള്‍ ബ്രേക്ഫാസ്റ്റാണല്ലോ.' 'അച്ഛന്റെ ജീവിതം തന്നെ കളര്‍ഫുള്ളല്ലേ, മകളുടെ കമന്റ്, 'സ്റ്റാര്‍ ഹോട്ടലുകളിലെ പ്രസ്മീറ്റ്, മന്ത്രിമാര്‍, പൊലീസുകാര്‍, കള്ളന്മാര്‍...സിനിമക്കാര്‍... 1996 ഒക്‌ടോബര്‍ 4. രാവിലെ മദ്രാസിലെ വസതിയില്‍ ഉണ്ടായ നര്‍മ്മ സല്ലാപം-അച്ഛനും മക്കളും […]
ചൂടുള്ള ഇഡ്ഡലിക്കു മുന്നില്‍ ഏതാനും ഗുളികകളും കാപ്‌സൂളുകളും-ഹൈഡ്രിയ, ബി. കോംപ്ലക്‌സ് ഫോര്‍ട്ടേ, സെലിന്‍, റെലിസിന്‍, സിപ്ലോക്‌സ് , ഡോളോഡ650-പച്ച, മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളില്‍. പ്രാതലിന് ശേഷം കഴിക്കാന്‍.
കോളേജില്‍ പോകാന്‍ ഡ്രസ് ചെയ്ത് ഡൈനിംഗ് ടേബിളില്‍ വന്നിരുന്ന മകന്‍ ചിരിച്ചു. 'അച്ഛന് കളര്‍ഫുള്‍ ബ്രേക്ഫാസ്റ്റാണല്ലോ.'
'അച്ഛന്റെ ജീവിതം തന്നെ കളര്‍ഫുള്ളല്ലേ, മകളുടെ കമന്റ്, 'സ്റ്റാര്‍ ഹോട്ടലുകളിലെ പ്രസ്മീറ്റ്, മന്ത്രിമാര്‍, പൊലീസുകാര്‍, കള്ളന്മാര്‍...സിനിമക്കാര്‍...
1996 ഒക്‌ടോബര്‍ 4. രാവിലെ മദ്രാസിലെ വസതിയില്‍ ഉണ്ടായ നര്‍മ്മ സല്ലാപം-അച്ഛനും മക്കളും തമ്മില്‍. ആവശ്യമറിഞ്ഞ് വിളമ്പിക്കൊടുക്കാന്‍ അമ്മയും അടുത്തുണ്ട്.
അച്ഛന്റെ പേര്: ബാലകൃഷ്ണന്‍ മാങ്ങാട്. മകന്‍ പ്രസൂന്‍. മകള്‍ പ്രിയ. അവരുടെ അമ്മ സുഷമ. മലയാള മനോരമ ദിനപത്രത്തിന്റെ മദ്രാസ് പ്രതിനിധിയായിരുന്നു അക്കാലത്ത് ബാലകൃഷ്ണന്‍. ഈ കളര്‍ഫുള്‍ ബ്രേക്ഫാസ്റ്റിന്റെ രഹസ്യം ഒരാള്‍ക്കേ അറിയൂ. അത് കഴിക്കുന്ന ബാലകൃഷ്ണന് മാത്രം. കാലാവസ്ഥാ വ്യതിയാനം-അത് നോക്കാതെ കണ്ടുള്ള അലച്ചില്‍. അത് നിമിത്തമുണ്ടായ ആസ്വാസ്ഥ്യങ്ങള്‍. അതിന് പരിഹാരമായി ഡോക്ടര്‍ കുറിച്ചു കൊടുത്ത ഔഷധങ്ങള്‍. പ്രാതലിന് പിന്നാലെ അതും; അത്താഴാനന്തരം വേറെയും.
ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചടുത്തോളം സര്‍വ്വസാധാരണമായ കാര്യം. എന്നാല്‍ ബാലകൃഷ്ണന്റെ കാര്യത്തില്‍ അതിനപ്പുറം ചിലതുണ്ടായിരുന്നു. അതെന്തെന്ന് ബാലകൃഷ്ണന്റെ ഡയറിയിലുണ്ട്. 1996 സെപ്തംബറിലെ ഒരു വൈകുന്നേരം അഞ്ചു മണിക്ക് പത്മഭൂഷന്‍ ഡോ. ടി.ജെ ചെറിയാനെ കാണാന്‍ മൈലാപ്പൂരിലെ 'ദേവകി ആസ്പത്രി'യില്‍ ചെന്നു. നല്ല തിരക്കുണ്ടായിരുന്നു അവിടെ. അത് കൊണ്ട് ആസ്പത്രി ചെയര്‍മാന്‍ ചൊക്കലിംഗത്തിന്റെ സഹായം തേടി. അദ്ദേഹത്തിന് ബാലകൃഷ്ണന്‍ സ്വന്തം അനുജനെപ്പോലെയായിരുന്നു. അല്ല, അനുജന്‍ തന്നെയായിരുന്നു. അദ്ദേഹം ബാലകൃഷ്ണനെയും കൂട്ടി ഡോ. ചെറിയാന്റെ ക്യാബിനിലേക്ക് പോയി. ഡോ. ചെറിയാന് അപരിചിതന്‍ ആയിരുന്നില്ല ബാലകൃഷ്ണന്‍. യഥാവിധി പരിശോധനകള്‍ നടത്തിയശേഷം എന്താണ് അസുഖം എന്ന് പറഞ്ഞു: 'ക്രോണിക് മിലോയ്ഡ് ലുക്കീമിയ. ബാലകൃഷ്ണന്‍ ഞെട്ടി. ഡോക്ടര്‍ ആശ്വസിപ്പിച്ചു. 'പേടിക്കേണ്ട, ചികിത്സിച്ച് ഭേദപ്പെടുത്താം. ശ്രദ്ധിക്കണം. ഹൈകൗണ്ടാണ്. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചികിത്സക്ക് ഏറ്റവും പറ്റിയ സ്ഥലം. ഡയറക്ടര്‍ ഡോ. ശാന്തക്ക് കത്തു തരാം.
അടുത്ത ദിവസം തന്നെ അങ്ങോട്ട് പോകാമെന്ന് ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങി. യാത്രക്കിടയില്‍ മനക്കരുത്ത് വീണ്ടെടുത്തു. അദ്ദേഹം ചിന്തിച്ചു. ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. ഏത് നിമിഷവും വീണുമരിക്കാം. വെറുതേ ബേജാറായത് കൊണ്ട് കാര്യമില്ല. അവസാന നിമിഷം വരെ ചെറുത്തുനില്‍ക്കുക. കഴിയുന്നത്ര സന്തോഷിക്കുക.
പിറ്റേന്ന് വീണ്ടും ആസ്പത്രിയില്‍ പോകേണ്ടതുണ്ട്. ഒരു പരിശോധന കൂടി നടത്തണം. ഭാര്യയോട് പറഞ്ഞു. ചെറിയാനെ കണ്ട കാര്യമോ, അഡയാറില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതോ ഒന്നും പറഞ്ഞില്ല.
തൊട്ടടുത്ത ദിവസം രാവിലെ പ്രാതലിനിരുന്നപ്പോള്‍ നടന്ന കാര്യങ്ങളാണ് ആദ്യം പറഞ്ഞത്-ഡയറിയിലുള്ളത്. 1996 സെപ്തംബര്‍ 20ന് തുടങ്ങി കുറിപ്പെഴുതാന്‍. ആ കുറിപ്പു പുസ്തകം അനുജന്‍ അംബികാസുതനെ ഏല്‍പ്പിച്ചു. തന്റെ രോഗവിവരവും അറിയിച്ചു. മറ്റാരും ഇക്കാര്യം അറിയരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. ബന്ധുമിത്രാദികള്‍ അറിഞ്ഞാല്‍ എല്ലാവര്‍ക്കും വിഷമമാകും. അനുജന് അതറിയാം. ആരെയും അറിയിക്കേണ്ട എന്ന് വെച്ചത് നന്നായി. രക്താര്‍ബുദ രോഗി എന്ന നിലയില്‍ ഒരാള്‍ക്ക് സമൂഹത്തിലെ സഹതാപ തരംഗത്തില്‍ അധികകാലം ജീവിച്ചുപോകാനാവില്ല. കൂടിയാല്‍ ഒന്നോ രണ്ടോ കൊല്ലം. എന്നാല്‍ ബാലകൃഷ്ണന്‍ പത്തുകൊല്ലം പിന്നെയും ജീവിച്ചു. ആത്മധൈര്യം ഒരു പ്രധാന ഔഷധമാണ്. ഡോക്ടര്‍മാരും പറഞ്ഞിരുന്നു.
ബാലകൃഷ്ണന്‍ പതിവ് പരിപാടികളൊന്നും മാറ്റി വെച്ചില്ല. ജോലി രാജിവെക്കുകയോ, ചികിത്സക്കായി നീണ്ട അവധിയെടുക്കുകയോ ചെയ്തില്ല. അങ്ങനെ ചെയ്താല്‍ വിവരമറിയും എല്ലാവരും. കാര്യമായ എന്തോ പ്രശ്‌നമുണ്ട്; അല്ലാതെ...' എന്ന് ചിന്തിക്കും. അസാധാരണമായി ഒന്നുമില്ല എന്ന് ഭാവിച്ചു. എഴുത്തും വായനയും പ്രസംഗവും തുടര്‍ന്നു. 'മരണത്തെ സന്തോഷത്തോടെ സ്വീകരിക്കാന്‍ തയ്യാറായി.'
'ആധിയും വ്യാധിയും- കൂടെപ്പിറപ്പുകള്‍. ഏത് ആദ്യം എന്ന് ആലോചിച്ച് തലപുകക്കേണ്ട. 'അതു'ണ്ടായാല്‍ 'ഇതു'ണ്ടാകും. 'ഇതു'ണ്ടായാല്‍ 'അതും'. ആര്‍ക്കും അനുഭവവേദ്യമാകുന്ന സത്യം.. തന്റെ 'വ്യാധി'മറ്റാര്‍ക്കും 'ആധി'യാകേണ്ട എന്ന് വിചാരിക്കുന്നവര്‍ തന്നെ ബാധിച്ചിട്ടുള്ളത് എന്ത് എന്ന് ആരേയും അറിയിക്കില്ല. ആരും അത് അറിയാതിരിക്കാന്‍ ശ്രമിക്കും. സഹതാപ പ്രകടനം, വിശേഷിച്ചും അടുത്ത ബന്ധുമിത്രങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ സഹിക്കാനാവില്ല. തന്റെ രോഗത്തെ അത് തീവ്രതരമാക്കും. താന്‍ മാത്രം സഹിച്ചാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ രോഗ വിവരം രഹസ്യമാക്കി വെക്കും.
അത്ര എളുപ്പമല്ല അത്. വല്ലാത്ത ഇച്ഛാശക്തി വേണം. തന്റെ പ്രിയപ്പെട്ട സഹധര്‍മ്മിണിയെപ്പോലും ഒന്നുമറിയിച്ചില്ല. എന്നാല്‍ എല്ലാം എല്ലാവരും അറിയണം. തന്റെ കാലശേഷം എന്ന് വെച്ച് എല്ലാം കുറിച്ചുവെച്ചു. അവസാന കാലത്ത് അത് അനുജന് കൈമാറി. തന്റെ കണ്ണടയും വരെ മറ്റാരെയും കാണിക്കുകയില്ല എന്ന് സത്യം ചെയ്യിച്ച ശേഷം. ആ അനുജന്‍ അത് അക്ഷരംപ്രതി പാലിച്ചു. അതിന്റെ പേരില്‍ പില്‍കാലത്ത് അംബികാസുതന്‍ നേരിടേണ്ടി വന്ന പരിഭവങ്ങള്‍ക്ക് കണക്കില്ല. എന്നോടെങ്കിലും പറയാമായിരുന്നില്ലേ? എന്നെയും വിശ്വാസമില്ലാതെ വന്നല്ലോ എന്ന് പലരും പറഞ്ഞു.
ആ 'കുറിപ്പുകള്‍' ഏറ്റുവാങ്ങിയ അംബികാസുതന്‍, ഏട്ടന്‍ കാലഗതി അടഞ്ഞ ശേഷം അത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരു അത്യപൂര്‍വ്വ രചന. മാരക വ്യാധിക്കിരയാകുന്നവര്‍, അവസാനനിമിഷമെത്തും വരെ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന ഒരു മഹത്ഗ്രന്ഥം. പേജുകളുടെ എണ്ണമല്ലല്ലോ മഹത്വത്തിന്റെ മാനദണ്ഡം. ഉള്ളടക്കത്തിന്റെ അപൂര്‍വ്വതയാണ്. അത് നിര്‍വ്വഹിക്കുന്ന ദൗത്യവും, പിന്നെ അതിന്റെ സന്ദേശവും.
ഈ ഡയറിക്കുറിപ്പ് വായിച്ച് മടക്കിവെക്കുമ്പോള്‍ ആരും പറയും: ഇതാ മൃതിയെ കണ്ണാല്‍ കണ്ടോന്‍! ഒപ്പം നടന്നോന്‍!