കാസര്‍കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണനും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റിലായി. മധൂര്‍ ചേനക്കോട് താമസിക്കുന്ന റാംബോ എന്ന അബ്ദുല്‍ഖാദര്‍ (55) ആണ് അറസ്റ്റിലായത്. ഇന്നലെ ഉളിയത്തടുക്ക ഭാഗത്ത് നടന്ന പരിശോധനയിലാണ് പിടിയിലായത്. സ്കൂട്ടറില്‍ ഒളിപ്പിച്ച നിലയില്‍ 380 ഗ്രാം കഞ്ചാവ് കണ്ടെത്തി. സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ. അഷ്റഫ്, ജയിംസ് എബ്രഹാം കുറിയോ, സിവില്‍ ഓഫീസര്‍മാരായ സാജന് അപ്യാല്‍, കെ. സതീശന്, പി.എസ് പ്രഷി, ഡ്രൈവര്‍ പി.എ ക്രിസ്റ്റിന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മെയ് മോള് ജോണ്‍, കൃഷ്ണപ്രിയ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.