ബദിയടുക്ക: രണ്ടരലിറ്റര് കര്‍ണാടക മദ്യവുമായി കുമ്പഡാജെ അണ്ണപ്പള്ളത്തെ സി. രാമനെ(42) എക്സൈസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എം. പ്രദീപ് ഇന്നലെ വൈകിട്ട് കുമ്പഡാജെ കുട്ടേലുവില് നടത്തിയ വാഹനപരിശോധനക്കിടെയാണ് മദ്യവുമായി രാമന് പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ ജനാര്ദ്ദനന്, സിവില്‍ എക്സൈസ് ഓഫീസര്‍ രമേശന് എന്നിവരും മദ്യവേട്ടയില്‍ പങ്കെടുത്തു. രാമനെ പിന്നീട് കോടതിയില്‍ ഹാജരാക്കി.