സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ച് അണ്ണാമലൈ; ഡി.എം.കെയെ താഴെയിറക്കാന്‍ 48 ദിവസത്തെ വ്രതം

Update: 2024-12-27 07:46 GMT

ചെന്നൈ; അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ബിജെപി നേതാവ് അണ്ണാമലൈയുടെ പ്രതിഷേധം തുടരുന്നു. കോയമ്പത്തൂരിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ നിന്ന് സ്വന്തം ശരീരത്തില്‍ ആറ് തവണ ചാട്ടവാറുകൊണ്ടടിച്ച് കൊണ്ടാണ് ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് പ്രതിഷേധിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ പതനത്തിനായി 48 ദിവസത്തെ വ്രതവും ആരംഭിച്ചു. ഡി.എം.കെ സര്‍ക്കാരിനെ താഴെയിറക്കുന്നത് വരെ ചെരുപ്പിടില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാരും പൊലീസും പ്രചരിപ്പിക്കുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി. സര്‍വകലാശാലയില്‍ സിസിടിവി ഇല്ലെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള നിര്‍ഭയ ഫണ്ട് എന്തിനാണെന്നും അണ്ണാമലൈ ചോദിച്ചു.

Similar News