കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു: ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

Update: 2024-12-21 10:42 GMT

Photo Credit - X

ബംഗളൂരു: നീലമംഗലയ്ക്ക് സമീപം ദേശീയപാത 48ല്‍ കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. വിജയനപുര സ്വദേശി ചന്ദ്രാംയോഗപ്പ (48), ഗൗരഭായ് (42), വിജയലക്ഷ്മി (36) , ഗാന്‍ (16) , ആര്യ (6) എന്നിവരാണ് മരിതച്ചത്. അവധി ആഘോഷിക്കാന്‍ പോയവരായിരുന്നു ഇവര്‍. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാറും ലോറിയും ഒരേ ദിശയിലായിരുന്നു. മറ്റൊരു ട്രക്കുമായി ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആറുപേരുടെയും മൃതദേഹം നേലമംഗല ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.സാരമായി പരുക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ ചികിത്സയില്‍ ആണ്.

Similar News