തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം

Update: 2025-12-13 03:37 GMT
Live Updates - Page 2
2025-12-13 04:44 GMT

കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നു

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് ഇത്തവണ അക്കൗണ്ട് തുറന്നു. ബി.ജെ.പിയുടെ സിറ്റിംഗ് വാര്‍ഡായ 11-ാം വാര്‍ഡ് വിദ്യാനഗര്‍ നോര്‍ത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിദ്യാശ്രീ 63 വോട്ടുകള്‍ക്ക് വിജയിച്ചത്.


2025-12-13 04:26 GMT

നുള്ളിപ്പാടി വാര്‍ഡില്‍ വിമത ഭീഷണി ഏശിയില്ല; ബി.ജെ.പി നിലനിര്‍ത്തി

കാസര്‍കോട്: നഗരസഭയിലെ 9-ാം വാര്‍ഡായ നുള്ളിപ്പാടിയില്‍ വിമത ഭീഷണി മറികടന്ന് ബി.ജെ.പി വാര്‍ഡ് നിലനിര്‍ത്തി. ബി.ജെ.പിയിലെ ശാരദയാണ് വിമതനായിരുന്ന കിരണിനെതിരെ 61 വോട്ടുകള്‍ക്ക് വിജയിച്ചത്.

2025-12-13 04:20 GMT

തളങ്കര കെ.കെ. പുറം വാര്‍ഡില്‍ മുസ്ലിംലീഗിന് ജയം

കാസര്‍കോട്: നഗരസഭയിലെ തളങ്കര കെ.കെ പുറം വാര്‍ഡ് മുസ്ലിംലീഗ് നിലനിര്‍ത്തി. ശക്തമായ മത്സരം നടന്ന ഇവിടെ ലീഗിലെ അമീര്‍ പള്ളിയാനാണ് വിജയിച്ചത്.

2025-12-13 04:19 GMT

പള്ളിക്കരയില്‍ സി.പി.എം വാര്‍ഡ് മുസ്ലിംലീഗ് പിടിച്ചെടുത്തു

പള്ളിക്കര: പള്ളിക്കര പഞ്ചായത്തിലെ സി.പി.എം ശക്തികേന്ദ്രങ്ങളിലൊന്നായ ബങ്കാട് വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. പട്ടികജാതി സംവരണ വാര്‍ഡായ ഇവിടെ ലീഗിലെ കുമാരനാണ് വിജയിച്ചത്. 5-ാം വാര്‍ഡായ അമ്പങ്ങാട്ടും സി.പി.എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ഇവിടെ കോണ്‍ഗ്രസിലെ എം.പി.എ ഷാഫിയാണ് വിജയിച്ചത്.

2025-12-13 04:15 GMT

മൊഗ്രാല്‍പുത്തൂര്‍ ഏഴാം വാര്‍ഡില്‍ എസ്.ഡി.പി.ഐക്ക് ജയം

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ഏഴാം വാര്‍ഡായ ആസാദ് നഗറില്‍ എസ്.ഡി.പി.ഐക്ക് അട്ടിമറി ജയം. മുസ്ലിംലീഗിന്റെ സിറ്റിംഗ് വാര്‍ഡില്‍ 168 വോട്ടുകള്‍ക്കാണ് എസ്.ഡി.പി.ഐയുടെ സമീര്‍ വിജയിച്ചത്.

2025-12-13 03:52 GMT

ഹൊന്നമൂലയില്‍ സക്കീന മൊയ്തീന് ജയം

കാസര്‍കോട് :നഗരസഭയില്‍ ശ്രദ്ധേയമല്‍സരം നടന്ന 24ാം വാര്‍ഡായ ഹൊന്നമൂലയില്‍ മുസ്ലിംലീഗിന് വിജയിക്കാനായില്ല. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സക്കീന മൊയ്തീന്‍ 200 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

2025-12-13 03:46 GMT

മൊഗ്രാല്‍ പുത്തൂരില്‍ ആദ്യഫലം വന്ന ആറ് വാര്‍ഡുകളിലും മുസ്ലിം ലീഗിന് ജയം

കാസര്‍കോട് :മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ആദ്യഫലം പുറത്തുവന്ന ആറ് വാര്‍ഡുകളിലും മുസ്ലിം ലീഗിന് ഉജ്വല വിജയം. ഇതില്‍ രണ്ട് വാര്‍ഡുകള്‍ ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

2025-12-13 03:46 GMT

ബാങ്കോട് വാര്‍ഡില്‍ മുസ്ലിംലീഗിന് തകര്‍പ്പന്‍ ജയം

കാസര്‍കോട്: നഗരസഭയില്‍ ശക്തമായ മല്‍സരപ്രതീതിയുണ്ടായിരുന്ന 25ാം വാര്‍ഡായ തളങ്കര ബാങ്കോട്ട് മുസ്ലിംലീഗിന് തകര്‍പ്പന്‍ ജയം. 313 വോട്ടുകള്‍ക്കാണ് മുസ്ലിംലീഗിലെ ഷാഹിദ യൂസഫ് എതിര്‍ സ്ഥാനാര്‍ത്ഥി ഫര്‍സാന ശിഹാബുദ്ദീനെ പരാജയപ്പെടുത്തിയത്. മുസ്ലിംലീഗിന് വിമതശല്യമുണ്ടായിരുന്നതിനാല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാര്‍ഡായിരുന്നു ഇത്.

2025-12-13 03:41 GMT

മൊഗ്രാല്‍ പുത്തൂരില്‍ ബി.ജെ.പിയുടെ കുത്തക വാര്‍ഡ് ലീഗ് പിടിച്ചെടുത്തു

കാസര്‍കോട് :മൊഗ്രാല്‍ പുത്തൂരിലെ ബി.ജെ.പിയുടെ കുത്തക വാര്‍ഡായ അഞ്ചാംവാര്‍ഡ്(മജല്‍) മുസ്ലിംലീഗ് പിടിച്ചെടുത്തു. കാലങ്ങളായി ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന വാര്‍ഡ് അര്‍ഫീനയിലൂടെയാണ് മുസ്ലിം ലീഗ് പിടിച്ചെടുത്തത്.

2025-12-13 03:40 GMT

കാസര്‍കോട് നഗരസഭയിലെ ഫോര്‍ട്ട് റോഡ് വാര്‍ഡ് മുസ്ലിംലീഗ് തിരിച്ചുപിടിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 21ാം വാര്‍ഡായ ഫോര്‍ട്ട് റോഡ് -ഫിഷ് മാര്‍ക്കറ്റ് മുസ്ലിംലീഗ് തിരിച്ചുപിടിച്ചു. യു.ഡി.എഫിലെ ജാഫര്‍കമാല്‍ 87 വോട്ടുകള്‍ക്കാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയും മുന്‍ നഗരസഭ കൗണ്‍സിലറുമായ റാഷിദ് പൂരണത്തെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് തവണയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ച ഇവിടെ എല്ലായ്‌പ്പോഴും ശക്തമായ പോരാട്ടമായിരുന്നു

Tags:    

Similar News