കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതുമുന്നണി തുടർ ഭരണത്തിലേക്ക്

Update: 2025-12-13 12:38 GMT

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതുമുന്നണി തുടർ ഭരണത്തിലേക്ക്.ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ എത്തിയത്.47 വാർഡുകളിൽ 22 സീറ്റുകൾ ആണ് മുന്നണിക്ക് ലഭിച്ചത്.യുഡിഎഫിന് 21 അംഗങ്ങളാണുള്ളത്.ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ട്.ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടപ്പെട്ടു.ഇത് ഒരു സീറ്റ് ബിജെപിയുടെ ഉറച്ച കോട്ടയാണ്.ഇതുവരെയും ഇവിടെ ബിജെപി അല്ലാതെ മറ്റാരും വിജയിച്ചിട്ടില്ല. അത്തിക്കോത്ത് എസി നഗറിലാണ് ബിജെപിക്ക് കാലിടറിയത് ഇവിടെ സിപിഎം ആണ് വിജയിച്ചത്. ബിജെപിയുടെ മറ്റൊരു സിറ്റിംഗ് സീറ്റായ നഗരസഭാ ഓഫീസ് വാർഡ് കോൺഗ്രസ് പിടിച്ചെടുത്തു.വോട്ടെണ്ണാൻ തുടങ്ങിയത് മുതൽ എൽഡിഎഫ് യുഡിഎഫ് ഒപ്പത്തിനൊപ്പം ആയിരുന്നു.ഫലം എന്താകുമെന്ന് പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഉച്ചവരെ. ഒടുവിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുകയായിരുന്നു. വിജയത്തിൽ ആഹ്ലാദവുമായി ഇടതുമുന്നണി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.ബി വി രമേശൻ അഡ്വ. രാജ്മോഹൻ,പി കെ നിഷാന്ത് എം രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി

Tags:    

Similar News