തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം

തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം
Live Updates
- 13 Dec 2025 1:50 PM IST
കാസര്‍കോട് നഗരസഭയിലെ വിജയികള്‍ ഇവര്‍
വാര്‍ഡ്-1 ചേരങ്കൈ വെസ്റ്റ്-തസ്‌രീഫ ബഷീര്‍ (മുസ്ലിംലീഗ്), 2 ചേരങ്കൈ ഈസ്റ്റ്-ആയിഷ സലാം (ലീഗ്), 3 അടുക്കത്ത്ബയല്‍-ഫിറോസ് അടുക്കത്ത്ബയല്‍ (ലീഗ്), 4 താളിപ്പടുപ്പ്-ഗുരുപ്രസാദ് പ്രഭു (ബി.ജെ.പി), 5 കറന്തക്കാട്-ഹരീഷ (ബി.ജെ.പി), 6 കറന്തക്കാട്-രവീന്ദ പൂജാരി (ബി.ജെ.പി), 7 കോട്ടക്കണ്ണി-ശ്രുതി കെ.എസ് (ബി.ജെ.പി), 8 നുള്ളിപ്പാടി നോര്‍ത്ത്-ദിവ്യ എം.കെ (ബി.ജെ.പി), 9 നുള്ളിപ്പാടി-ശാരദ (ബി.ജെ.പി), 10 അണങ്കൂര്‍-സുധാറാണി (ബി.ജെ.പി), 11 വിദ്യാനഗര്‍ നോര്‍ത്ത്-വിദ്യശ്രീ എന്‍.ആര്‍ (കോണ്‍.), 12 വിദ്യാനഗര്‍ സൗത്ത് -ആയിഷ അഷ്‌റഫ് (ലീഗ്), 13 ബെദിര-ഹമീദ് ബെദിര (ലീഗ്), 14 ചാല-മുനീസ റാസിഖ് (ലീഗ്), 15 ചാലക്കുന്ന്-ബിന്ദു കെ. (ലീഗ്), 16 തുരുത്തി-ഷാഹിനാ സലീം (ലീഗ്), -17 കൊല്ലമ്പാടി -സജിന റിയാസ് (ലീഗ്), 18 പച്ചക്കാട്-സുമയ്യ അഷ്‌റഫ് (ലീഗ്), 19 ചെന്നിക്കര-അനില്‍ ചെന്നിക്കര (സി.പി.എം), 20 പുലിക്കുന്ന്-രാജേഷ് ജി. (ബി.ജെ.പി), 21 കൊറക്കോട്-മധുകര (ബി.ജെ.പി), 22 ഫിഷ് മാര്‍ക്കറ്റ്-ജാഫര്‍ കമാല്‍ (ലീഗ്), 23 തെരുവത്ത്-റഹ്മാന്‍ തൊട്ടാന്‍ (ലീഗ്), 24 ഹൊന്നമൂല-സക്കീന മൊയ്തീന്‍ (സ്വതന്ത്ര), 25 തളങ്കര ബാങ്കോട്-ഷാഹിന യൂസഫ് (ലീഗ്), 26 ഖാസിലേന്‍-നൈമുന്നിസ (ലീഗ്), 27 തളങ്കര പള്ളിക്കാല്‍-കെ.എം ഹനീഫ് (ലീഗ്), 28 തളങ്കര കെ.കെ പുറം-ഹമീദ് പള്ളിയാന്‍ (ലീഗ്), 29 തളങ്കര കണ്ടത്തില്‍-അര്‍ഷീന സുബൈര്‍ (ലീഗ്), 30 തളങ്കര പടിഞ്ഞാര്‍-സലീം നെച്ചിപ്പടുപ്പ് (ലീഗ്), 31 തളങ്കര ദീനാര്‍ നഗര്‍-മഫീന ഫനീഫ് (ലീഗ്), 32 തായലങ്ങാടി-സമീന മുജീബ് (ലീഗ്), 33 താലൂക്ക് ഓഫീസ്-രാമകൃഷ്ണ ഹൊള്ള (ബി.ജെ.പി), 34 ബീരന്ത്ബയല്‍-അരുണ കുമാര്‍ ഷെട്ടി (ബി.ജെ.പി), 35 നെല്ലിക്കുന്ന്-മെഹറുന്നിസ ഹമീദ് (ലീഗ്), 36 പള്ളം-അബ്ദു എന്‍.എച്ച് (ലീഗ്), 37 കടപ്പുറം സൗത്ത്-രഞ്ജിഷ ആര്‍. (യു.ഡി.എഫ്), 38 കടപ്പുറം നോര്‍ത്ത്-രേഷ്മ ആര്‍. (ബി.ജെ.പി), 39 ലൈറ്റ് ഹൗസ്-ഉമേശന്‍ കെ.എന്‍ (ഇടത് സ്വതന്ത്രന്‍).
- 13 Dec 2025 1:43 PM IST
കൂടിയ ഭൂരിപക്ഷം നൈമുന്നിസക്ക്; കൂടുതല്‍ വോട്ട് കെ.എം ഹനീഫിന്
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ കൂടിയ ഭൂരിപക്ഷം ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച മുസ്ലിംലീഗിലെ നൈമുന്നിസക്ക്-764. നൈമുന്നിസ 791ഉം, സ്വതന്ത്ര ഇന്ദിര 27ഉം വോട്ടുകള്‍ നേടി. കാസര്‍കോട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കിയത് തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച കെ.എം ഹനീഫാണ്. അദ്ദേഹം 825 വോട്ടുകള്‍ നേടിയപ്പോള്‍ ഇടത് സ്വതന്ത്രന്‍ അബ്ദുല്‍ ഹമീദിന് 92 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഭൂരിപക്ഷം-733.
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം വിദ്യാനഗര്‍ സൗത്തില്‍ നിന്ന് വിജയിച്ച ആയിഷ അഷ്‌റഫിനാണ്-49. തളങ്കര കെ.കെ. പുറം വാര്‍ഡില്‍ മുസ്ലിം ലീഗിലെ അമീര്‍ പള്ളിയാന്‍ വിജയിച്ചത് 84 വോട്ടുകള്‍ക്കാണ്. അമീര്‍ 390 വോട്ട് നേടിയപ്പോള്‍ സ്വതന്ത്രന്‍ എം. ഹസൈന്‍ 306 വോട്ട് നേടി സാന്നിധ്യം അറിയിച്ചു.
- 13 Dec 2025 1:10 PM IST
മുളിയാറില്‍ യു.ഡി.എഫിന് അട്ടിമറി ജയം
കാസര്‍കോട്: എല്‍.ഡി.എഫ് ഭരിക്കുന്ന മുളിയാര്‍ പഞ്ചായത്ത് ശക്തമായ മുന്നേറ്റത്തോടെ യു.ഡി.എഫ് തിരിച്ച് പിടിച്ചു. 12 വാര്‍ഡുകളിലാണ് വിജയിച്ചത്. എല്‍.ഡി.എഫിന് മൂന്നിടത്തേ വിജയിക്കാനായുള്ളൂ. ബി.ജെ.പിയും മൂന്ന് വാര്‍ഡുകള്‍ നേടി.
- 13 Dec 2025 12:16 PM IST
ഈസ്റ്റ് എളേരിയിൽ കോൺഗ്രസ് മുന്നേറ്റം
കാഞ്ഞങ്ങാട്:കോൺഗ്രസ് പുറത്താക്കിയ ഡിസിസി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കൽ വെല്ലുവിളി ഉയർത്തിയിരുന്ന ഈസ്റ്റ് എളേരിയിൽ കോൺഗ്രസ് വൻമുന്നേറ്റത്തോടെ ഭരണത്തിലേക്ക്.ആകെയുള്ള 18 സീറ്റിൽ 11 സീറ്റുകളിലും കോൺസ് ജയിച്ചു. ഇവിടെ നാല് കോൺഗ്രസ് റബലുകളും ജയിച്ചിട്ടുണ്ട്. ജയിംസ് പന്തമാക്കലിന്റെ വാർഡിൽ നിലവിലുള്ള പഞ്ചായത്ത് പ്രസിഡണ്ട്കോൺഗ്രസിലെ അഡ്വ. ജോസഫ് മുത്തോലി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു
- 13 Dec 2025 12:15 PM IST
അജാനൂർ പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി
ആകെയുള്ള 24 വാർഡുകളിൽ: 24
എൽഡിഎഫ് 12 സീറ്റുകളിൽ വിജയിച്ചു.
യു.ഡി.എഫ് - എട്ട്,
ബിജെപി നാല്.
- 13 Dec 2025 11:34 AM IST
കാസർകോട് നഗരസഭ 39 വാർഡുകളിൽ 24 സീറ്റ് യു ഡി എഫ്, ഒരു സീറ്റ് എൽ ഡി എഫ്, 12 സീറ്റ് എൻ ഡി എ, രണ്ട് സീറ്റിൽ മറ്റുള്ളവർ വിജയിച്ചു
- 13 Dec 2025 11:18 AM IST
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫിന് തന്നെ; എസ്.ഡി.പി.ഐയും ഐ.എന്‍.എല്ലും സീറ്റുകള്‍ പിടിച്ചു
കാസര്‍കോട്: കാലങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് തന്നെ നിലനിര്‍ത്തി. ഇവിടെ എസ്.ഡി.പി.ഐയും ഐ.എന്‍.എല്ലും സീറ്റുകള്‍ പിടിച്ചെടുത്തു. നേരത്തെ ബി.ജെ.പി വിജയിച്ച രണ്ട് വാര്‍ഡുകള്‍ മുസ്ലിംലീഗ് പിടിച്ചെടുക്കുകയും ഉണ്ടായി. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് 9 സീറ്റുകളാണ് ലഭിച്ചത്. 8 മുസ്ലിംലീഗിനും 1 കോണ്‍ഗ്രസിനും. നാലിടത്ത് ബി.ജെ.പി വിജയിച്ചപ്പോള്‍ രണ്ടിടത്ത് വീതം ഐ.എന്‍.എല്ലും എസ്.ഡി.പി.ഐയും വിജയിച്ചു.
- 13 Dec 2025 10:35 AM IST
മൊഗ്രാല്‍പുത്തൂരില്‍ രണ്ട് വാര്‍ഡുകള്‍ വീതം എസ്.ഡി.പി.ഐക്കും ഐ.എന്‍.എല്ലിനും ജയം
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ വീതം എസ്.ഡി.പി.ഐക്കും ഐ.എന്‍.എല്ലിനും ജയം. ഏഴ്, 15 വാര്‍ഡുകളിലാണ് എസ്.ഡി.പി.ഐ വിജയിച്ചത്. 12, 13 വാര്‍ഡുകളിലാണ് ഐ.എന്‍.എല്‍ വിജയിച്ചത്.
- 13 Dec 2025 10:14 AM IST
കാഞ്ഞങ്ങാട് ഒപ്പത്തിനൊപ്പം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ ആദ്യ 8 ഫലങ്ങള്‍ വന്നപ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം. വിജയിച്ചവര്‍: വാര്‍ഡ്-1 എം.പി. ജാഫര്‍ യു.ഡി.എഫ്, 2-സി.കെ റഹ്മത്തുല്ല യു.ഡി.എഫ്, 3-മുഹമ്മദ് മുറിയനാവി എല്‍.ഡി.എഫ്, 4- എം. സേതു എല്‍.ഡി.എഫ്, 25 കെ.വി സുജിത എല്‍.ഡി.എഫ്, 26-ലിസി ടീച്ചര്‍ യു.ഡി.എഫ്, 27-പടന്നക്കാട് അബ്ദുല്ല പടന്നക്കാട് യു.ഡി.എഫ്, 28 മണി എല്‍.ഡി.എഫ്.
- 13 Dec 2025 10:14 AM IST
കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നു
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് ഇത്തവണ അക്കൗണ്ട് തുറന്നു. ബി.ജെ.പിയുടെ സിറ്റിംഗ് വാര്‍ഡായ 11-ാം വാര്‍ഡ് വിദ്യാനഗര്‍ നോര്‍ത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിദ്യാശ്രീ 63 വോട്ടുകള്‍ക്ക് വിജയിച്ചത്.


