ടെല്‍അവീവ്: ഏറെ കാലമായി പല കോണുകളിലും കേട്ടുവരുന്നതാണ് അന്യഗ്രജീവികളുടെ ഭൂമിയിലേക്കുള്ള വരവും മറ്റും. ഈയിടെയായി ഇത്തരം വാര്‍ത്തകളും തളികകള്‍ പ്രത്യക്ഷപ്പെടലും ഏകശിലകള്‍ കാണലും വര്‍ധിച്ചിട്ടുണ്ട്. അന്യഗ്രജീവികള്‍ സ്ഥാപിക്കുന്നതാണ് ഇവയെന്ന് വിശ്വസിക്കുന്നവരുണ്ട്. ഏതായാലും അന്യഗ്രഹജീവികളുണ്ടെന്നത് അടിവരയിടുകയാണ് മുന്‍ ഇസ്രായേല്‍ ബഹിരാകാശ സുരക്ഷാ മേധാവിയുടെ പുതിയ വെളിപ്പെടുത്തല്‍.
അന്യഗ്രഹജീവികള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇസ്രായേലും അമേരിക്കയും വര്‍ഷങ്ങളായി അവരുമായി ബന്ധപ്പെടുന്നുണ്ടെന്നും അവകാശപ്പെട്ടു. 30 വര്‍ഷമായി ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ പദ്ധതിയുടെ തലവനായിരുന്ന 87 കാരനായ ഹെയിം ഇഷദ് ആണ് വ്യക്തമാക്കിയത്. അമേരിക്ക അന്യഗ്രഹജീവികളുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും ട്രംപിന് ഇക്കാര്യമറിയാമെന്നും അദ്ദേഹം പറഞ്ഞു.
അന്യഗ്രഹജീവികളുടെ ഒരു ‘ഗാലക്റ്റിക് ഫെഡറേഷന്’ ഉണ്ട്. അമേരിക്കന്‍ ഭരണകൂടവുമായി അവര്‍ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രപഞ്ചത്തിന്റെ രൂപകല്പനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് കരാര്‍. മനുഷ്യരെ കുറിച്ച് പഠിക്കാന്‍ അവര്‍ക്ക് വലിയ ജിജ്ഞാസയുണ്ട്. യുഎസുമായുള്ള അവരുടെ സഹകരണത്തില്‍ ചൊവ്വയില്‍ രഹസ്യ അണ്ടര്‍ഗ്രൗണ്ട് ബേസുണ്ടെന്നും ഇഷദ് അവകാശപ്പെട്ടതായി ഇസ്രായേലിലെ യെദിയോത്ത് അഹ്രോനോത്ത് എന്ന ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്യഗ്രഹജീവികള്‍ അമേരിക്കയുമായും ഇസ്രയേലുമായും ഏറെകാലമായി രഹസ്യ ബന്ധമുണ്ടെങ്കിലും, ഇതുള്‍ക്കൊള്ളാന്‍ മനുഷ്യര്‍ തയ്യാറാകാത്തതിനാല്‍ അന്യഗ്രഹ ജീവികള്‍ അവരുടെ സന്നിധ്യം മറച്ച് വെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്യഗ്രഹജീവികളുടെ അസ്തിത്വം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്താന്‍ ട്രംപ് ഒരുങ്ങിയിരുന്നു. എന്നാല്‍ ഗാലക്സിക് ഫെഡറേഷനിലെ അന്യഗ്രഹജീവികള്‍ പറയുന്നത് കാത്തിരിക്കാനാണ്. ആളുകള്‍ ആദ്യം ശാന്തമാകട്ടെ, മാസ് ഹിസ്റ്റീരിയ ഉണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘Aliens are real and Trump knows about them’: Israel-ex space boss makes stunning claim