ബന്തിയോട്: ഓട്ടോറിക്ഷ ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി തൂണ് തകര്‍ന്ന് ഓട്ടോക്ക് മുകളില്‍ വീണു. ഓട്ടോ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഷിറിയ ബത്തേരി റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റിലെ ഫ്യൂസ് പൊട്ടി തെറിച്ചതിനാലാണ് അപകടം ഒഴിവായത്.