തിരുവനന്തപുരം: ഏറെ കാലമായി ബിജെപി അനുകൂല പ്രസ്താവനകളുമായി സജീവമായിരുന്ന നടന് കൃഷ്ണകുമാര്‍ ഒടുവില്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ മെമ്പര്‍ഷിപ്പ് കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്റെ കൈയ്യില്‍ നിന്ന് അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നദ്ദ കേരളത്തിലെത്തിയത്.