കൊച്ചി: നടന് ഫഹദ് ഫാസിലിന് കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടിംഗ്.
അഭിനയിക്കുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു. ഫഹദിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാഗത സംവിധായകന് സജിമോന്‍ പ്രഭാകരന്റെ ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.