കൊച്ചി: ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കേട്ട് ചിരിച്ച് സോഷ്യല്‍ മീഡിയ. ബി ജെ പിക്ക് കേരളത്തില്‍ ഭരണം ലഭിച്ചാല്‍ ലിറ്ററിന് 60 രൂപ നിരക്കില്‍ പെട്രോള്‍ നല്‍കുമെന്ന കുമ്മനത്തിന്റെ വാഗ്ദാനമാണ് ട്രോളന്മാര് ആഘോഷമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 50 രൂപയ്്ക്ക് പെട്രോള്‍ നല്കിയ പോലെയാണോ ഇവിടെ 60 രൂപയ്ക്ക് നല്കാന് പോകുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
ഇന്ധന വിലയുടെ കാര്യത്തില്‍ ബി ജെ പിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച് സി പി എമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തത്. ഐസക്ക് പറയുന്നത് ഒരുകാരണവശാലം ജിഎസ്ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണ്. ബിജെപി കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും കുമ്മനം പറഞ്ഞു.
പെട്രോള്‍ വില ലിറ്ററിന് 50 രൂപയാക്കുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ബിജെപി 2014ല്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അന്ന് 71 രൂപയുണ്ടായിരുന്ന പെട്രോള്‍ ഇപ്പോള്‍ 100 കടന്നു. 57 രൂപയുണ്ടായിരുന്ന ഡീസല്‍ ഇപ്പോള്‍ 90 രൂപയിലൈത്തി നില്‍ക്കുകയാണ്.