കാഞ്ഞങ്ങാട്: രേഖകളില്ലാതെ സ്കൂട്ടറില്‍ കടത്തുകയിരുന്ന 5,93,000 രൂപയുമായി യുവാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന് ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായരുടെയും ഇന്‍സ്പെക്ടര്‍ കെപി. ഷൈനിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാവിലെ കോട്ടച്ചേരി റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപം വെച്ച് നടത്തിയ പരിശോധനയില്‍ ആണ് സ്കൂട്ടറില്‍ നിന്നും 5.93 ലക്ഷം രൂപ കുഴല്‍ പണവുമായി ഉദുമ എരോലിലെ മുഹമ്മദ് അനസി(33)നെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തില്‍ സി.പി.ഒമാരായ അനീഷ്, രമിത് എന്നിവര്‍ ഉണ്ടായിരുന്നു.