കാസര്‍കോട്: അനധികൃതമായി കയ്യില്‍ കരുതിയ 15.15 ലക്ഷം രൂപയുമായി നഗരത്തില്‍ വെച്ച് യുവാവിനെ കാസര്‍കോട് പൊലീസ് പിടികൂടി. അംഗടിമുഗര്‍ കമ്പാര്‍ അലങ്കാര്‍ ഹൗസിലെ അബൂബക്കര്‍ ഉനൈസ് (24) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് ടൗണ്‍ ഗീതാ ജംഗ്ഷനില്‍ വെച്ചാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.