ബദിയടുക്ക: 50 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ട്ളയിലെ മുഹമ്മദ് കബീറിനെ(36)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇന്നലെ കന്യപ്പാടി ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുഹമ്മദ് കബീറിനെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ജനാര്ദ്ദനന്, സിവില്‍ എക്സൈസ് ഓഫീസര്‍ മോഹനന്, അമല്‍ജിത്ത് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.