ബസ് കണ്ടക്ടര്‍ തൂങ്ങി മരിച്ചനിലയില്‍

സീതാംഗോളി: സ്വകാര്യ ബസ് കണ്ടക്ടറെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂരപ്പന്‍ ബസിലെ കണ്ടക്ടറും പെര്‍ണ സ്വദേശിയുമായ പി. ദിനേശി(53)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കാണുന്നത്. 35 വര്‍ഷത്തോളമായി ബസ് കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജലജ. മക്കള്‍: ക്ഷമ, പൂജ, ശ്രീജിത്ത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് […]

സീതാംഗോളി: സ്വകാര്യ ബസ് കണ്ടക്ടറെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂരപ്പന്‍ ബസിലെ കണ്ടക്ടറും പെര്‍ണ സ്വദേശിയുമായ പി. ദിനേശി(53)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കാണുന്നത്. 35 വര്‍ഷത്തോളമായി ബസ് കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജലജ. മക്കള്‍: ക്ഷമ, പൂജ, ശ്രീജിത്ത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it