തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍സേവകരാണ് അന്വേഷണ ഏജന്‍സികളെന്ന് അദ്ദേഹം ആരോപിച്ചു. ഇ.ഡിയും സിബിഐയും എല്ലാം മോദിയുടെ കര്‍സേവകരാണെന്നും സിഎജി ഭരണഘടനാ ലംഘനം നടത്തിയെന്നും വിജയരാഘവന് ആരോപിച്ചു. സിഎജിക്കും കേന്ദ്ര അന്വേഷണ ഏജന്സികള്ക്കുമെതിരായ ഇടത് മുന്നണിയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇടത് മുന്നണി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധ സമരം നടത്തുന്നത്. കേരളത്തില്‍ വികസനം ഉണ്ടാവുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും സര്‍ക്കാരിനെതിരെ കളവുകള്‍ എഴുതുന്നുവെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അട്ടിമറി സമരത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തുവെന്നും കൂട്ടിച്ചേര്‍ത്തു.
A Vijayaraghavan against central agencies