ബന്തിയോട്: ഷിറിയയില്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഡിവൈഡറിലേക്ക് പാഞ്ഞു കയറി. കഴിഞ്ഞ ദിവസം മംഗളൂരു ഭാഗത്ത് നിന്ന് വന്ന ടാങ്കര്‍ ലോറിയാണ് ദിശ തെറ്റി വന്ന ബസിനെ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ഡിവൈഡറിലേക്ക് പാഞ്ഞുകയറിയത്.