ബദിയടുക്ക: അംഗടിമുഗര്‍ സ്വദേശി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. അംഗടിമുഗര്‍ എരുതുംകല്ല് മുന്നൂര് സ്വദേശി മുഹമ്മദ് ഇ.കെ (55)യാണ് മരിച്ചത്. മുഹമ്മദ് സൗദി അറേബ്യയിലെ റിയാദില്‍ 25 വര്‍ഷക്കാലമായി ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നബീസ. മക്കള്‍: ഹസന് അലി (ഗള്‍ഫ്), ബാത്തിഷ, സുഹ്റ, ഷെരീഫ, റൈസാന. മരുമക്കള്‍: സിദ്ദിഖ് പാമ്പാട്ടി, ഹനീഫ മുട്ടം. സഹോദരങ്ങള്‍; അബ്ദുല്ല, ഇബ്രാഹിം, ഫാറൂഖ്, അബൂബക്കര്‍.