മഞ്ചേശ്വരം: പുല്ല് അരിയുന്നതിനിടെ ഗൃഹനാഥന് പാമ്പ് കടിയേറ്റു മരിച്ചു. മഞ്ചേശ്വരം കണ്വാ തീര്‍ത്ഥ ഹൊനയിലെ പുരുഷോത്തമ സഫലിയ(55)ആണ് മരിച്ചത്. വീട്ടു മുറ്റത്തിന് സമീപം പുല്ല് അരിയുന്നതിനിടെയാണ് വലത് കാലിലേക്ക് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിക്ക് കൊണ്ടു പോകുന്നതിനിടെ വഴിയില്‍ വെച്ചാണ് മരിച്ചത്. ഭാര്യ: പ്രേമ സഫലിയ. മക്കള്‍: പ്രജന, അശ്വിന്.