പാലക്കാട്ട് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പാലക്കാട്: ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പാലക്കാട് ഒലവക്കോട്ട് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറില്‍ മദ്യപിക്കാന്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ […]

പാലക്കാട്: ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പാലക്കാട് ഒലവക്കോട്ട് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറില്‍ മദ്യപിക്കാന്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു. ബൈക്ക് മോഷ്ടാവിനായുള്ള തിരച്ചലിനിടെയാണ് റഫീഖ് ഇവരുടെ മുന്നില്‍പ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആള്‍ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീഖ് ധരിച്ചിരുന്നത്. റഫീഖാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മര്‍ദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീഖ് തന്നെയാണോയെന്നതില്‍ വ്യക്തതയില്ല.
റഫീഖിനെതിരെ നേരത്തെ മോഷണമടക്കമുള്ള കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. റഫീഖ് അടിയേറ്റ് വീഴുമ്പോള്‍ പതിനഞ്ചോളം പേര്‍ സ്ഥലത്തുണ്ടായിരുന്നുവത്രെ. പൊലീസ് എത്തിയ ശേഷം കൂടി നിന്നവരും പൊലീസുദ്യോഗസ്ഥരും ചേര്‍ന്നാണ് റഫീഖിനെ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

Related Articles
Next Story
Share it