മംഗളൂരു: മംഗളൂരുവില്‍ കോളേജ് ഹോസ്റ്റലിന്റെ കുളിമുറിയില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി. കങ്കനാടിയിലെ ഒരു സ്വകാര്യ നഴ്സിംഗ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി നീന (19)യാണ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്കഴിയുന്നതിനിടെ മരിച്ചത്. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശിനിയായ നീന ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് പഠനം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് നീന കോളേജ് ഹോസ്റ്റലിന്റെ കുളിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇതേ ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്നവര്‍ നീനയെ ഉടന്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നീനയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഫീസ് അടക്കാന്‍ വൈകുന്നതിന്റെ പേരില്‍ കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് മാനസികപീഡനമുണ്ടായിരുന്നതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
കദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.