തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12246 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 301 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, വയനാട് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,459 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 633 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 14, കണ്ണൂര്‍ 10, എറണാകുളം, കാസര്‍കോട് 8, തിരുവനന്തപുരം, കൊല്ലം 7 വീതം, തൃശൂര്‍ 6, പാലക്കാട് 3, മലപ്പുറം, കോഴിക്കോട് 2 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,536 പേര് രോഗമുക്തി നേടി. ഇതോടെ 1,12,361 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,23,904 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 200 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3699 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 190 ആയി ഉയര്‍ന്നു.
78154 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 73825 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.9 ശതമാനം.