തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17821 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 444 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങള് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 7554 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, തൃശൂര്‍ 12, വയനാട്, കാസര്‍കോട് 10 വീതം, തിരുവനന്തപുരം 9, എറണാകുളം 7, കൊല്ലം 6, പത്തനംതിട്ട 4, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 3048, കൊല്ലം 2728, പത്തനംതിട്ട 1433, ആലപ്പുഴ 474, കോട്ടയം 2298, ഇടുക്കി 1052, എറണാകുളം 4393, തൃശൂര്‍ 6501, പാലക്കാട് 3156, മലപ്പുറം 5040, കോഴിക്കോട് 3321, വയനാട് 84, കണ്ണൂര്‍ 1670, കാസര്‍കോട് 841 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,59,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,98,674 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 845 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 23 ശതമാനമാണ്. നിലവില്‍ 7897 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 6615 പേരും വീടുകളില്‍ ചികിത്സയിലാണ്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു.
68023 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 59645 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.